Videos

News & Headlines

April 25, 2018

അധികാര രാഷ്ട്രീയമല്ല ആദര്‍ശ രാഷ്ട്രീയമാണ് മാരാര്‍ജി ഉയര്‍ത്തിപ്പിടിച്ചത്.

രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ.ജി. മാരാർ.അധികാര രാഷ്ട്രീയമല്ല ആദര്‍ശ രാഷ്ട്രീയമാണ് മാരാര്‍ജി ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അദ്ദേഹം തയ്യാറായില്ല. മറിച്ച് ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരം സംഘടനയുടെ അടിത്തറ ശക്തമാക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓരോ പ്രവര്‍ത്തകനോടും സ്‌നേഹത്തില്‍ അധിഷ്ഠിതമായ അധികാരമായിരുന്നു അദ്ദേഹത്തിന്.സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർ മാരാർജിയെ മാതൃകയാക്കണം. ഇതുവഴി കേരളത്തിലെ ലക്ഷക്കണക്കിന് സ്വയംസേവകരുടേയും ബിജെപി പ്രവര്‍ത്തകരുടേയും മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. പ്രവര്‍ത്തനത്തില്‍ പ്രടചോദനം പകരാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നും സാധിക്കുന്നുണ്ട്. പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട ജീവിതമാണ് മാരാർജിയുടേത് .

Continue reading
April 22, 2018

പമ്പ പൈതൃകോത്സവത്തിന്റെസമാപന ചടങ്ങിന്റെ ഉദ്ഘാടനം.

പമ്പ പൈതൃകോത്സവത്തിന്റെസമാപന ചടങ്ങ് ആറന്മുളയിൽ വച്ചു ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. കാർഷിക സംസ്കൃതിയുടെയും, സാംസ്കാരിക പൈതൃകത്തിന്റെയും അഭിമാനകരമായ സ്മരണകൾ അന്തിയുറങ്ങുന്ന പമ്പാ നദീതടത്തിൽ നാടൻ കലാപ്രകടനവും ചിത്ര രചനയും ,സംഗീത രാവുകളും കൊണ്ടു ധാന്യമായി. വരും തലമുറയ്ക്ക് സാംസ്കാരിക പൈതൃകത്തെ കുറിച്ചു അറിയാനും പഠിക്കാനും ഉള്ള ഒരു കേന്ദ്രം പമ്പാ തീരത്തു ഉണ്ടാകേണ്ടത് ആവശ്യമാണ്. ചടങ്ങിൽ തപസ്യ ജില്ലാ പ്രസിഡന്റ് വി. ശിവകുമാർ അധ്യക്ഷത വഹിച്ചു. ഡോ.അനിൽ വൈദ്യമംഗലം എഴുതിയ ‘പമ്പാ നദീതട നാഗരികത’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Continue reading
April 20, 2018

ഉജ്ജ്വൽ ദിൻ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു.

                പാവപ്പെട്ട സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ സൗജന്യമായി നൽകുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉജ്വൽ യോജന അനുസരിച്ചു് രാജ്യത്തെങ്ങും നടന്ന വിവിധ ചടങ്ങുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. അടുക്കളയിൽ വിറകു കത്തിച്ചു പാചകം ചെയുന്നതിലൂടെ ആരോഗ്യം നശിക്കുകയും, മാരക രോഗങ്ങൾക്കു ഇരയായി തീരുകയും ചെയ്യുന്ന പാവപെട്ട കുടുംബിനികൾക്കു വേണ്ടിയാണു ഈപദ്ധതി പ്രധാനമന്ത്രി നടപ്പാക്കുന്നത്. അടുക്കള പുക ശ്വസിച്ചു രോഗബാധിതരായി മരണപ്പെടുന്നലോകത്തിലെ 15 ലക്ഷം പേരിൽ 5 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ …

Continue reading
April 17, 2018

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത് ദേശ ദ്രോഹ ശക്തികൾ

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത് ദേശ ദ്രോഹ ശക്തികളായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിനും പൊലീസിനും അറിവുണ്ടായിരുന്നു. എന്നാൽ സർക്കാർ കയ്യുംകെട്ടി നോക്കി നിന്നതിന്‍റെ ഫലമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകാൻ കാരണം. തിരൂർ, താനൂർ മേഖലകളിൽ അക്രമത്തിനിരയായ വീടുകളും കടകളും സന്ദര്‍ശിച്ചു. ഹർത്താലിന് രണ്ട്ദിവസം മുമ്പ് മുതൽ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും ആസൂത്രണവും നടന്നിരുന്നു. അക്രമ പ്രവർത്തനങ്ങളുടെ ഉറവിടം കണ്ടെത്തണം. പോലീസ് സേനയിൽ നുഴഞ്ഞു കയറിയിട്ടുള്ള ചില തീവ്രവാദികളും ഹർത്താൽ അനുകൂലികൾക്ക് സഹായകമായി നിലപാടാണ് സ്വീകരിച്ചത്. ഇത് പോലീസ് സേനക്കാകെ നാണക്കേടുo …

Continue reading

More News