ആദ്ധ്യാത്മിക നഭോമണ്ഡലത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന ശുഭാനന്ദ ഗുരുദേവന്റെ ജന്‍മദിനമാണ് ഇന്ന്. ഗുരുദേവന്റെ ആദ്ധ്യാത്മിക പ്രവര്‍ത്തനം കൊണ്ട് ധന്യമായ ചെറുകോല്‍ ശുഭാനന്ദാശ്രമത്തിലെ പൂരം ദിനത്തിലെ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുകയുണ്ടായി. ജാതിവിദ്വേഷവും ഉച്ചനീചത്വങ്ങളും മൂലം കലുഷിതമായ സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റി മറിക്കാനും, സാമുഹ്യ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള നവോത്ഥാന ശ്രമങ്ങളിലൂടെ സാമൂഹ്യപരിവര്‍ത്തനം കൈവരിക്കാനും ശുഭാനന്ദ ഗുരുദേവന് സാധിച്ചു.
ആദ്ധ്യാത്മിക തത്ത്വങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ കീര്‍ത്തനങ്ങളിലൂടെ അദ്ദേഹം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും ആത്മാഭിമാനവും ഒപ്പം ആത്മബോധവും പകര്‍ന്നു.
ആത്മബോധോദയ സംഘത്തിന്റെ പരമാചാര്യനും ശുഭാനന്ദാശ്രമം മഠാധിപതിയുമായ ശ്രീമദ് ദേവാനന്ദ തിരുവടികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീമദ് സ്വാമി ഗീതാനന്ദന്‍ അധ്യക്ഷം വഹിച്ചു. മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this: