May 12, 2017

കണ്ണൂരിൽ കേന്ദ്ര നിയമം നടപ്പാക്കണം

തിരുവനന്തപുരം: കണ്ണൂരിൽ അഫ്സ്പാ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകൾ കണ്ണൂരിൽ തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്സ്പ പ്രയോഗിക്കണം. ഇതിനായി ഗവർണ്ണർക്ക് നിവേദനം നൽകും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരിൽ ഹർത്താൽ ആചരിക്കും. സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനമായിരിക്കുമെന്നും കുമ്മനം അറിയിച്ചു.

Continue reading
April 10, 2017

results-grid

[cws_gpp_images_in_album theme=grid show_title=0 show_details=1 num_results=12 album_title=0 thumb_size=200]

Continue reading
March 4, 2017

രാഷ്ട്രീയപാര്‍ട്ടികള്‍ ജലസംരക്ഷണത്തിന് മുന്നിട്ടിറങ്ങണം

കാഞ്ഞിരപ്പള്ളി: കൊടുംവരള്‍ച്ച നേരിടുന്ന കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജലസംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ല ഈ പദ്ധതി. നാട് കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചിറങ്ങണം. പത്ത് ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കുക പത്ത് ലക്ഷം മരങ്ങള്‍ നടുകയെന്നതാണ് ജലസ്വരാജ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ പദ്ധതിയ്ക്ക് കഴിയും. കാവുകളും കാടുകളും വെട്ടിനിരത്തിയതും വയലുകള്‍ നികത്തിയതും കുളങ്ങള്‍ മൂടിയതുമാണ് കടുത്ത വരള്‍ച്ചയുണ്ടാകാന്‍ കാരണം

Continue reading
March 4, 2017

രാഷ്ട്രീയപാര്‍ട്ടികള്‍ ജലസംരക്ഷണത്തിന് മുന്നിട്ടിറങ്ങണം

കാഞ്ഞിരപ്പള്ളി: കൊടുംവരള്‍ച്ച നേരിടുന്ന കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജലസംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ല ഈ പദ്ധതി. നാട് കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചിറങ്ങണം. പത്ത് ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കുക പത്ത് ലക്ഷം മരങ്ങള്‍ നടുകയെന്നതാണ് ജലസ്വരാജ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ പദ്ധതിയ്ക്ക് കഴിയും. കാവുകളും കാടുകളും വെട്ടിനിരത്തിയതും വയലുകള്‍ നികത്തിയതും കുളങ്ങള്‍ മൂടിയതുമാണ് കടുത്ത വരള്‍ച്ചയുണ്ടാകാന്‍ കാരണം

Continue reading
February 27, 2017

മുഖ്യമന്ത്രി സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പഠിക്കണം

ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലായ്മയില്‍ നിന്ന് ഉണ്ടായതാണ്. ഭാരതത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാന്‍ ശ്രമിക്കണം. കാറല്‍ മാര്‍ക്‌സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാന്‍ എന്നാണ്. അദ്ദേഹം രചിച്ച The Historic View of United India എന്ന ഗ്രന്ഥത്തിന്റെ ഉറുദു പരിഭാഷയ്ക്കുള്ള പേര് ഹിന്ദുസ്ഥാന്‍ കാ തരീക്കി കാഖാ എന്നാണ്. ഇതൊക്കെ മനസിലാക്കിയിരുന്നെങ്കില്‍ പിണറായി ഈ ചരിത്ര നിന്ദ നടത്തില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ …

Continue reading
February 24, 2017

നയപ്രഖ്യാപനം അവഹേളനപരം, നിരാശാജനകം

നയപ്രഖ്യാപനം അവഹേളനപരം, നിരാശാജനകം തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനം ജനങ്ങളെ അവഹേളിക്കുന്നതും നിരാശാജനകവുമാണ്. തൊഴിലില്ലായ്മ, ദാരിദ്ര്യം, കുടിവെള്ളം, മിച്ചഭൂമി തുടങ്ങിയ ജീവല്‍ പ്രശ്‌നങ്ങള്‍ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഭൂരഹിതരുടെ പാര്‍പ്പിട പ്രക്ഷോഭങ്ങളെക്കുറിച്ച് ഒരുവാക്കുപോലും മിണ്ടാത്തത് കടുത്ത ജനനിന്ദയും അധഃസ്ഥിത അവഹേളനവുമാണ്. വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായിട്ടും ഗൗരവത്തോടെ നേരിടാന്‍ നടപടി ഇല്ല. കേന്ദ്രസര്‍ക്കാര്‍ 15 ലക്ഷം ടണ്‍ റേഷനരി നല്‍കിയിട്ടും റേഷന്‍കടകളില്‍ അരിയില്ല. ഭക്ഷ്യക്ഷാമം രൂക്ഷമാണെങ്കിലും നേരിടാന്‍ ഫലപ്രദമായ നടപടികളൊന്നും നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചില്ല. നോട്ടു പിന്‍വലിക്കലിനെക്കുറിച്ച് അബദ്ധജടിലമായ പരാമര്‍ശങ്ങളാണുള്ളത്.നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയം മറയ്ക്കാനാണ് പറഞ്ഞു പഴകിയ …

Continue reading
February 15, 2017

പ്രത്യേകഅന്വേഷണസംഘത്തെ നിയോഗിക്കണം‍.

മുക്കാട്ടുകരയില്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേകഅന്വേഷണസംഘത്തെ നിയോഗിക്കണം‍. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും വിദഗ്ദ അന്വേഷണ സംഘത്തെ നിയോഗിക്കുകയും വേണം. ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ആരെന്ന് കണ്ടെത്തണം. പോലീസിന് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സാഹചര്യമൊരുക്കണം. കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ബിജെപി നേതാക്കളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് നിര്‍മ്മലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎം നേതാവും കൗണ്‍സിലറുമായ കെ.പി.സതീഷ് ചന്ദ്രനടക്കമുള്ളവര്‍കേസില്‍ പ്രതികളായത് ഇതിന്റെ തെളിവാണ്. സിപിഎം നടത്തി വരുന്ന ദളിത് പീഡനത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് നിര്‍മ്മല്‍.തിരുവനന്തപുരത്ത് …

Continue reading
February 14, 2017

നേതാക്കളുടെ ചര്‍ച്ച താഴെ തട്ടില്‍ എത്തണം

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ കക്ഷി നേതാക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ താഴെതട്ടില്‍ എത്തണം.പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനങ്ങള്‍ അറിയാത്തതിനാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും കൊലപാതകങ്ങളും അക്രമസംഭവങ്ങളും നടക്കുന്നുണ്ട്. പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും നീതിയുക്തമായും പ്രവര്‍ത്തിക്കണം. പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകണം. അക്രമം നടത്തുന്നത് ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടിസ്വീകരിക്കണം. എല്ലാപേര്‍ക്കും സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അവസരം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇന്ന് കണ്ണൂരില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് ബിജെപി സര്‍വ്വ പിന്തുണയും നല്‍കും.അക്രമസംഭവങ്ങളിലേര്‍പ്പെട്ട നിരവധി പേരെ പിടികൂടാനുണ്ട്. ബിജെപി സംസ്ഥാന …

Continue reading
February 12, 2017

അയിത്താചരണത്തിനെതിരെ എകെജി സെന്ററിന് മുന്നില്‍ സമരം നടത്തേണ്ട സാഹചര്യമാണ്

അയിത്താചരണത്തിനെതിരെ എകെജി സെന്ററിന് മുന്നില്‍ സമരം നടത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത് അവസാനിപ്പിക്കണം. അയിത്താചരണത്തെ കുറിച്ച് നാം പറയാറുണ്ടെങ്കിലും അത് ഇന്നും നിലനില്‍ക്കുന്നുവെന്നത് വേദനാജനകമാണ്. നമ്മുടെ നാട്ടില്‍ നിന്ന് പിഴുതുകളയേണ്ടതാണ് അയിത്തമെന്ന ദുരാചാരം. ശ്രീനാരായണ ഗുരുസ്വാമികളും ചട്ടമ്പി സ്വാമികളുമുള്‍പ്പടെയുള്ള മഹാത്മാക്കള്‍ ശ്രമിച്ചത് അയിത്തം ഇല്ലാതാക്കാനാണ്. സാമൂഹ്യ പരിഷ്‌കരണത്തിന് അവിരതം പോരാടിയ മഹത്തുക്കള്‍ ശ്രമിച്ചത് സാമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം ഇല്ലാതാക്കാനാണ്. നമ്മുടെ നാട്ടില്‍ സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി നടന്ന സമരങ്ങളിലൊന്നും കമ്മ്യൂണിസ്റ്റ് …

Continue reading