February 4, 2018

രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല

രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തിന്‍റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്. ജനങ്ങൾ മുണ്ടു മുറുക്കിയുടക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സയ്ക്കിടെ പിഴിഞ്ഞുടുക്കാൻ വാങ്ങിയ തോർത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സർക്കാർ ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. നിയമസഭാ സാമാജികരുടെ ചികിൽസാ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കാത്തത് ചികിത്സയുടെ പേരിൽ ലക്ഷങ്ങൾ കീശയിലാക്കാനാണ്. …

Continue reading
February 3, 2018

പത്മശ്രീ ലക്ഷ്മികുട്ടിയമ്മയ്ക്ക് നാടിൻറെ ആദരം

ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ച ലക്ഷ്മികുട്ടിയമ്മയ്ക്കും എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട കെ.എ ബാഹുലേയനും തിരുവനന്തപുരം ആര്യനാട് ജംഗ്‌ഷനിൽ നടന്ന പൊതുയോഗത്തിൽ സ്വീകരണം നൽകി. സുരേഷ് ഗോപി എംപി, ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, പട്ടികജാതിമോർച്ചാ സംസ്ഥാന അധ്യക്ഷൻ അഡ്വ.പി. സുധീർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.              

Continue reading
February 2, 2018

പ്രതിസന്ധി തരണംചെയ്യാനുളള ആത്മാർത്ഥത തോമസ് ഐസക്കിനില്ല എന്നതിന്റെ സാക്ഷിപത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ്.

സംസ്ഥാന ബജറ്റിനു മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലെ നിഗമനങ്ങളോടും നിര്‍ദ്ദേശങ്ങളോടും നീതിപുലര്‍ത്താതെയാണ് കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇന്ന് വാർഷിക ബജറ്റ് പ്രസംഗത്തില്‍ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുളളത്. അതിരൂക്ഷമായതെന്ന് സാമ്പത്തിക സര്‍വ്വേ വിശേഷിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനുളള ആത്മാർത്ഥതയോ ആര്‍ജ്ജവമോ ധനമന്ത്രിക്കില്ലെന്നതിന്റെ സാക്ഷിപത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ്. സാമ്പത്തിക മാനേജുമെന്റിലെ തന്റെ പരാജയം ബജറ്റ് പ്രസംഗത്തിലുടനീളം സാഹിത്യസൃഷ്ടികളിലെ ഉദ്ധരണികള്‍ വാരിവിതറി മറച്ചുവെയ്ക്കാമെന്ന വ്യാമോഹത്തിലാണ് തോമസ് ഐസക്ക്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുളള പദ്ധതിയോ പരിപാടിയോ പേരിനുപോലുമില്ലാത്ത ബജറ്റില്‍ ചിലവ് ചുരുക്കലിന്റെ പേരില്‍ നിയമന നിരോധനം ഏര്‍പ്പൊടുത്താനാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. …

Continue reading
February 1, 2018

മനുഷ്യത്വമുള്ള ബജറ്റ്

മനുഷ്യത്വമുള്ള ബജറ്റാണ് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സർക്കാരിന്‍റെ മാനുഷിക മുഖമാണ് വെളിവായത്. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. വിവിധ മേഖലകളിൽ നിന്ന് കേന്ദ്ര സർക്കാർ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികളിലൂടെ തിരികെ നൽകാൻ ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. 8 കോടി പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ, ഒരു വർഷത്തിനുള്ളിൽ രണ്ട് കോടി ശൗചാലയങ്ങൾ, 4 കോടി …

Continue reading
February 1, 2018

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ

  കൃഷി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും ഇ വിപണി പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കും. കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും. കൂടുതല്‍ ഗ്രാമീണ ചന്തകള്‍. കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയര്‍ന്നു. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി. 500 കോടി. മുള അധിഷ് ഠിത വ്യവസായങ്ങള്‍ക്ക് 1290 കോടി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിൽ ഫിഷറീസ്, ക്ഷീര കർഷകരേയും ഉൾപ്പെടുത്തി. ഫിഷറീസ്, ക്ഷീര മേഖലയ്ക്ക് 1000 …

Continue reading
January 31, 2018

ശ്യാമപ്രസാദിന്‍റെ കൊലപാതക എൻഐഎ അന്വേഷിക്കണം

കണ്ണവത്തു കൊല്ലപ്പെട്ട വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖനേതാവും, R S S കണ്ണവം ശാഖ മുഖ്യശിക്ഷക് ശ്യാമപ്രസാദിന്‍റെ കൊലപാതകം എൻ.ഐ.എ  അന്വേഷിക്കണം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പത്ര സമ്മേളനത്തിൽ ആവശ്യപെട്ടു . കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ ഇപ്പോൾ തീവ്രവാദികളുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ് . മലബാറിലെ സിപിഎമ്മിനെ പോപ്പുലർഫ്രണ്ട് ഹൈജാക്ക് ചെയ്തു. സിപിഎമ്മിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് ആര്‍എസ്എസ് – ബിജെപി പ്രവർത്തകരെ ഉന്മൂലനം ചെയ്യാൻ നേതൃത്വം കൊടുക്കുന്നത്. അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് കൂത്തുപറമ്പിലെ ശ്യാമപ്രസാദിന്‍റെ കൊലപാതകം. നേരത്തെ പകൽ സിപിഎമ്മും രാത്രി എൻഡിഎഫും എന്നതായിരുന്നു …

Continue reading
January 30, 2018

കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് ബിജെപി മുന്‍കൈയ്യെടുക്കും

അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ് കാസര്‍കോട് ജില്ലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ മറ്റു ജില്ലകള്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയപ്പോള്‍ കാസര്‍കോട് കൂടുതല്‍ പിന്നോക്കാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിനായി ബിജെപി മുന്‍കൈയ്യെടുക്കുമെന്ന് കുമ്മനം പറഞ്ഞു. ബിജെപിയുടെ വികാസ് യാത്രയെ കുറിച്ച്‌ വിശദീകരിക്കുന്നതിന് കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ ജില്ലയ്ക്ക് അത് പ്രയോജനപ്പെടും. ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യും. റെയില്‍വേ രംഗത്ത് കടുത്ത അവഗണനയാണ് കാസര്‍കോട് ജില്ല …

Continue reading
January 30, 2018

ബഡ്സ് സ്കൂളിന്റെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും

ചാലിങ്കാലിൽ പ്രവർത്തിക്കുന്ന പുല്ലൂർ പെരിയ പഞ്ചായത്ത് മാതൃകാ ബഡ്‌സ്‌ സ്കൂൾ ജീവനക്കാരുടെ സേവന വേതനമുൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ബഡ്സ് സ്കൂൾ ജീവനക്കാരുടെ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സൗകര്യങ്ങൾ ഉള്ള ഈ വിദ്യാലയത്തിന് നിലവിൽ സാമ്പത്തിക സഹായം നൽകുന്നത് ദേശീയ ഗ്രാമീണ ആരോഗ്യ മന്ത്രാലയം ആണ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വേതനം മുടങ്ങുമെന്ന അറിയിപ്പാണ് നിലവിൽ ലഭിച്ചിരിക്കുന്ന തെന്നും 8 അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരുടെ ഭാവി ആശങ്കയിൽ ലാണെന്ന ആശങ്ക …

Continue reading
January 30, 2018

വാടിക്കൽ രാമകൃഷ്ണൻ കൊലപാതകത്തെ കുറിച്ച് പി.ജയരാജൻ പ്രസ്താവന നടത്തിയ സാഹചര്യത്തിൽ കേസ് പുനരന്വേഷിക്കണം

കാസർകോട്: വാടിക്കൽ രാമകൃഷ്ണൻ കൊലപാതകത്തെ കുറിച്ച് വീണ്ടും പി.ജയരാജൻ പ്രസ്താവന നടത്തിയ സാഹചര്യത്തിൽ കേസ് പുനരന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കാസർകോട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രതികാരം തീർത്തതാണെന്ന് ജയരാജൻ പറയുന്നതെങ്കിൽ കൊലപാതകം നടത്തിയ താരെന്ന് വെളിപ്പെടുത്താൻ തയ്യാറാവണം. ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ  നടന്ന സ്ത്രീ കൊലപാതങ്ങൾ തെളിയിക്കാൻ പോലീസിന് സാധിക്കാത്തത് ഖേദകരമാണ്. പോലീസ് സി പി എമ്മിന്റെ അജ്ഞാനുവർത്തികളായിരിക്കുകയാണ്. തെളിക്കപ്പെടാത്ത കേസുകൾ എഡിജിയുടെ നേതൃത്വത്തിൽ പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. കണ്ണൂർ ജില്ലയിൽ മൂന്ന് …

Continue reading